കോഴിക്കോട്: വിഴിഞ്ഞം കമ്മീഷനിങുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ചു മന്ത്രി മുഹമ്മദ് റിയാസ്. ഒരു മന്ത്രി എന്ന നിലയിലല്ല മറിച്ച് ഒരു പൗരൻ എന്ന നിലയിലാണ് ഞാൻ അഭിപ്രായം പറഞ്ഞത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ മാത്രം അവിടെ ഇരിക്കുന്നത് ശരിയാണോ? വിഷയത്തിൽ ഇന്ന് രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രതികരണം അപക്വമാണ്. അദ്ദേഹം നടത്തുന്ന കാട്ടിക്കൂട്ടലുകൾ കണ്ടാൽ ആരെയാണ് ഡോക്ടറുടെ അടുത്ത് പറഞ്ഞയക്കേണ്ടത് എന്ന് മനസിലാകും. ദേശീയതലത്തിൽ കിട്ടാവുന്ന ഏറ്റവും മികച്ച ഡോക്ടർമാരുടെ പാനലിനെ വെക്കാവുന്നതാണ്. രാഷ്ട്രീയം പറയുമ്പോൾ രാഷ്ട്രീയപരമായി നേരിടണം എന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റേത് രാഷ്ട്രീയ അൽപ്പത്തരമാണ്. നമുക്കൊരു ബിസിനസ് തുടങ്ങാം, കമ്പനി വാങ്ങാം. വേണമെങ്കിൽ വലതുപക്ഷ രാഷ്ട്രീയ പാർട്ടിയിൽ ചേരാം. ചിലർക്ക് അതിനെ വിലയ്ക്ക് വാങ്ങാം. എന്നാൽ കേരളത്തിലെ ജനമനസ് വിലക്ക് വാങ്ങാൻ കഴിയില്ല എന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്