കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര നൊച്ചാട് നാലു ദിവസമായി കാണാതായ ആളുടെ മൃതദേഹം ജീർണ്ണിച്ച നിലയിൽ കണ്ടെത്തി. വീടിനു സമീപത്തെ വിറകുപുരയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കൂടത്തിങ്കല്‍ മീത്തല്‍ രാജീവന്റെ മൃതദേഹമാണ് മുളിയങ്ങലില്‍ വീടിനു സമീപത്തെ ഷെഡില്‍ കണ്ടെത്തിയത്.
അതേസമയം നാലുദിവസമായി ഇയാളെ കാണാനില്ലായിരുന്നു. ബന്ധുക്കള്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടക്കവെയാണ് വീടിനു സമീപത്തെ വിറകിടുന്ന ഷെഡില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്