തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് പരിപാടിയിലെ പരിഭാഷയിലെ പിഴവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പള്ളിപ്പുറം ജയകുമാർ. ഓഡിയോ ഔട്ട്‌പുട്ടിൽ ചെറിയ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നും ശരിയായി കേൾക്കാൻ കഴിഞ്ഞില്ല എന്നും തന്റെ ഭാഗത്തു നിന്നും പിഴവ് സംഭവിച്ചുവെന്നും ജയകുമാർ പ്രതികരിച്ചു.
അതേസമയം പ്രധാനമന്ത്രിക്ക് തെറ്റ് മനസ്സിലായി എന്ന് ബോധ്യപ്പെട്ടപ്പോൾ തിരുത്താൻ ആലോചിച്ചെങ്കിലും പ്രസംഗം അടുത്ത ഭാഗത്തേക്ക് കടന്നതിനാൽ അത് സാധിച്ചില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രിയുടെ പ്രസംഗം നേരത്തേ തനിക്ക് നൽകിയിരുന്നു. എന്നാൽ പ്രധാനമന്ത്രി മോദി എത്തിയ ശേഷം ഒരു എസ്‌പിജി ഉദ്യോഗസ്ഥൻ വന്ന് കുറച്ചു കാര്യങ്ങൾ കൂട്ടിച്ചേർത്തതായി പറഞ്ഞിരുന്നു. എന്നാൽ ഓഡിയോ പ്രശ്നം മൂലം ശരിയാം വിധം കൂട്ടിച്ചേർത്ത കാര്യങ്ങൾ കേട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്