കൊച്ചി: വിദേശത്ത് ഉയർന്ന ശമ്പളമുളള ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ യുവതി പിടിയിലായ സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 'ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി' സിഇഒ കാർത്തിക പ്രദീപാണ് കഴിഞ്ഞ ദിവസം തട്ടിപ്പിന് പോലീസിന്റെ പിടിയിലായത്.
യുക്രെയ്നിൽ നിന്ന് എംബിബിഎസ് ബിരുദം നേടിയ കാർത്തിക സോഷ്യൽ മീഡിയയിലും ആരാധകരുള്ള താരമാണ്. ഇൻസ്റ്റഗ്രാമിൽ മാത്രം 13,000ൽ അധികം ആളുകളാണ് കാർത്തികയെ പിന്തുടരുന്നത്. കാർത്തികയുടെ റീൽസുകൾക്കും വീഡിയോകൾക്കും സിനിമാതാരങ്ങൾ അടക്കമുളളവരാണ് ആരാധകർ എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂർ സ്വദേശിനിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ട് നിന്നാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്.
എന്നാൽ ഇപ്പോൾ കാർത്തികയുടെ ഒരു ശബ്ദരേഖയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പെെസ തിരിച്ച് ചോദിച്ച് വിളിച്ച ആളോട് കാർത്തിക പറയുന്നതാണ് ശബ്ദരേഖയിൽ ഉള്ളത്. 'എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ. അത് എന്റെ മിടുക്ക്. പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്?'- എന്നാണ് കാർത്തികയുടെ പുറത്തു വന്ന ശബ്ദരേഖയിൽ പറയുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്