കൊച്ചി: ടേക്ക് ഓഫ് തട്ടിപ്പ് കേസില്‍ കൂടുതല്‍ വിവരം പുറത്ത്. എറണാകുളം സ്വദേശിയുമായി ചേര്‍ന്നാണ് പ്രതി കാര്‍ത്തിക പ്രദീപ് തട്ടിപ്പ് നടത്തിയത് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കാര്‍ത്തികയുടെ കൂട്ടാളിക്കായി അന്വേഷണം വ്യാപകമാക്കിയിരിക്കുകയാണ് ഇപ്പോൾ പൊലീസ്.
അതേസമയം തട്ടിപ്പിന് പിന്നില്‍ വലിയ സംഘമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഒരു കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് പോലീസ് കണ്ടെത്തല്‍. എന്നാൽ തട്ടിയെടുത്ത പണം എവിടേക്ക് കടത്തിയെന്നതിലും പൊലീസിന് ഇതുവരെ വ്യക്തത ഇല്ല. കാര്‍ത്തികയുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം തുടരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്