തൃശൂർ: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വ്യാജവോട്ട് നടന്നെന്ന ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തൃശൂർ സ്വദേശിയും ക്യാപിറ്റൽ വില്ലേജ് എന്ന ഫ്ലാറ്റിലെ താമസക്കാരിയുമായ പ്രസന്നയാണ് ഇപ്പോൾ വിവരങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ മേൽവിലാസത്തിൽ ഒമ്പത് കളളവോട്ടുകൾ നടന്നെന്നാണ് പ്രസന്ന ആരോപിക്കുന്നത്.
'വാടക എഗ്രിമെന്റ് വാങ്ങിക്കൊണ്ടുപോയാണ് വോട്ട് ചേർത്തിരിക്കുന്നത്. വോട്ടെടുപ്പിനുശേഷം ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അജയകുമാർ, അയ്യപ്പൻ, സന്തോഷ് കുമാർ എസ്, സജിത് ബാബു എന്നീ പേരുകളിലും ആരൊക്കെയോ വോട്ടുകൾ ചെയ്തിട്ടുണ്ട്. കഴിഞ്ഞ നാലു വർഷമായി താമസിക്കുകയാണ്' എന്നാണ് പ്രസന്ന വ്യക്തമാക്കുന്നത്.
അതേസമയം വോട്ടേഴ്സ് സ്ലിപ്പ് കൊടുക്കാൻ ഫ്ലാറ്റിൽ എത്തിയപ്പോൾ സംശയം തോന്നിയെന്നും പൂങ്കുന്നത്തെ പൊതുപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്