കണ്ണൂർ: ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം തുടരുമെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ഷമ്മാസ്.
ജനാധിപത്യ മാർഗത്തിലൂടെ നടത്തുന്നതാണ് കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി പ്രതിഷേധത്തിന്റെ പേരിൽ കെഎസ്യു ജില്ലാ സെക്രട്ടറി ബിതുലിന്റെ വീട് ബോംബെറിഞ്ഞ് തകർക്കുന്ന നിലയിലേക്കുള്ള സാഹചര്യത്തിലേക്ക് പോയി. തീക്കൊണ്ടാണ് സിപിഐഎം തല ചൊറിയുന്നത്.
ഉത്തരവാദിത്തപ്പെട്ട സിപിഐഎം നേതാക്കളുടെ അറിവോടെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആരോഗ്യമന്ത്രിക്ക് നേരെ പ്രതിഷേധിച്ച കെഎസ്യു നേതാക്കളെ കൊല്ലുമെന്ന് ഭീഷണിയാണ്. നേതാക്കളെ ലക്ഷ്യംവെച്ച് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായ കൊലവിളി നടക്കുന്നു.
ചോരക്കളിക്ക് ആഹ്വാനം ചെയ്യുന്നത് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ്. ജില്ലയുടെ സമാധാനം സംരക്ഷിക്കാനുള്ള ജാഗ്രതയാണ് ഇപ്പോൾ കെഎസ്യു കാണിക്കുന്നതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങൾ നിരവധിയായുണ്ട്. ആരോഗ്യമന്ത്രിക്ക് ആരോഗ്യം വീണ്ടെടുക്കാനില്ല. അവരുടെ നാടകം അവസാനിപ്പിച്ചാൽ പ്രതിഷേധം തുടരുക തന്നെ ചെയ്യും. ഐസിയുവിൽ ഉണ്ടായിരുന്ന രോഗി റോഡ് മാർഗ്ഗം തിരുവനന്തപുരത്തേക്ക് പോയത് തന്നെ നടന്നതെല്ലാം നാടകമെന്ന ആരോപണത്തിന് തെളിവാണ്. കോമാളിത്തരത്തിന്റെ പുതിയ ഉദാഹരണിതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
