തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് ഫോട്ടോ കണ്ടാല്‍ മനസിലാവുന്ന ആളായിരിക്കണം കെപിസിസി പ്രസിഡന്റെന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
ആന്റോ ആന്റണിയുടെ പേര് പറയാതെയായിരുന്നു മുരളീധരന്റെ പരാമര്‍ശം. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്നും അങ്ങനെ ഒരഭിപ്രായം കേരളത്തിലെ കോണ്‍ഗ്രസിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരിക്കലും കെപിസിസി പ്രസിഡന്റാകില്ലെന്ന് ഉറപ്പാണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയിലെ തീപിടിത്തത്തിലെ ധാര്‍മ്മിക ഉത്തരവാദിത്വം ആരോഗ്യ മന്ത്രിയ്ക്കാമെന്നും വീണാ ജോര്‍ജ് രാജി വെക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
ജീവന്‍ രക്ഷിക്കേണ്ട സ്ഥാപനം ജീവന്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. സര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്തമുണ്ട്. മുഖ്യമന്ത്രി ഇടപെടണമെന്നും ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്