അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ വയോധികയുടെ കൊലപാതകത്തിൽ പൊലീസിനെതിരെ അറസ്റ്റിലായ അബൂബക്കറിൻ്റെ കുടുംബം രംഗത്ത്. അബൂബക്കർ അല്ല കൊലയാളി എന്ന് തെളിഞ്ഞിട്ടും കുടുക്കാൻ ശ്രമിക്കുന്നു എന്ന് മകൻ റാഷിം പറഞ്ഞു.
അബൂബക്കർ റംലത്തിന്റെ വീട്ടിൽപോയത് കത്ത് നൽകാനാണെന്നും ഇല്ലാത്ത തെളിവുകൾ ഉണ്ടാക്കി അബൂബക്കറിനെ കൊലപാതകിയാക്കി എന്നും മകൻ പറഞ്ഞു.
തനിച്ചു താമസിക്കുകയായിരുന്ന റംലത്തിനെ 17 നാണ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നിലവിൽ റിമാഡിലായ അബൂബക്കർ റംലത്തിന്റെ വീട്ടിൽ പോയിരുന്നെങ്കിലും ഇയാൾ മടങ്ങിയതിന് ശേഷമാണ് കൊലപാതകം നടന്നത്.
ശ്വാസംമുട്ടലുണ്ടെന്ന് സ്ത്രീ പറഞ്ഞപ്പോൾ അബൂബക്കർ അവിടെ ഉണ്ടായിരുന്ന് ശീതളപാനീയം സ്ത്രീക്കു നൽകുകയും അവർ ഉറങ്ങിയ ശേഷം 11 മണിയോടെ മടങ്ങി വരുകയും ചെയ്തിരുന്നു. അബൂബക്കർ തിരിച്ചുവന്നതിന് ശേഷം ദമ്പതിമാരായ മോഷ്ടാക്കൾ റംലയുടെ വീട്ടിൽ കയറുകയും മോഷണശ്രമത്തിനിടെ റംലയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
റംലയുടെ ഫോൺ അബൂബക്കർ ഉപേഷിച്ചെന്നായിരുന്നു പൊലീസ് പറഞ്ഞത്. പിന്നീട് മൊബൈൽ ഫോൺ യഥാർത്ഥ പ്രതികളിൽ നിന്നും കണ്ടെത്തി. കൊലപാതക ശേഷം മുളകുപൊടി വിതറിയും വൈദ്യുതി വിച്ഛേദിച്ചതും യഥാർഥ പ്രതികളാണെന്നും ഇതെല്ലാം മനപ്പൂർവം അബൂബക്കറിന്റെ തലയിൽ കെട്ടിവെച്ചതാണെന്നും, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുന്നു എന്നാണ് കുടുംബത്തിന്റെ ആരോപണം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്