തുമ്മിയാൽ തെറിക്കുന്ന മൂക്കൊന്നുമല്ല യുഡിഫ്, യാതൊരു ആശങ്കയും ഞങ്ങൾക്കില്ല; പി കെ കുഞ്ഞാലിക്കുട്ടി

AUGUST 25, 2025, 4:29 AM

കോഴിക്കോട് : രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷനിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സമയോചിതമായും അവസരോചിതമായും കോൺഗ്രസ് തീരുമാനമെടുക്കുന്നുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

ലീഗിന്റെ സംതൃപ്തിയുടെ പ്രശ്നമല്ല ഇതെന്നും ഘടക കക്ഷികളുമായി സംസാരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാൽ ഇവിടെ എത്തിയപ്പോൾ വിഷയം സംസാരിച്ചതാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

അതേസമയം ഉപതെരഞ്ഞെടുപ്പിനെ യുഡിഎഫിന് ഭയമില്ലെന്നും നടന്ന എല്ലാ ഉപതെരഞ്ഞെടുപ്പും യുഡിഎഫ് വിജയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുമ്മിയാൽ തെറിക്കുന്ന മൂക്ക് ഒന്നുമല്ല യുഡിഎഫെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയം‌ കോൺഗ്രസ് വേണ്ടരീതിയിൽ കൈകാര്യം ചെയ്യുമെന്നും യാതൊരു ആശങ്കയും ഞങ്ങൾക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

vachakam
vachakam
vachakam

അശ്ലീല സന്ദേശ വിവാ​​ദത്തിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ആറ് മാസത്തേക്കാണ് സസ്‌പെൻഷൻ. കൂടാതെ നിയമസഭ സമ്മേളനത്തിൽ പങ്കെടുക്കരുതെന്നും അവധിയിൽ പ്രവേശിക്കാനും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam