തിരുവനന്തപുരം: ശശി തരൂര്‍ സിപിഎമ്മിനോട് അടുക്കുന്നുവെന്ന ചര്‍ച്ചയിൽ കാര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ശശി തരൂരിനെ ഒപ്പം കൂട്ടാൻ ദുബൈയിലെ വ്യവസായി വഴി സിപിഎം പാലമിട്ടെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്.
എന്നാൽ തരൂര്‍ ഇത് നിഷേധിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇതേക്കുറിച്ചുള്ളത് സാങ്കൽപിക ചോദ്യമെന്നാണ് പ്രതികരിക്കുന്നത്. അതേസമയം, കൊച്ചിയിൽ കോണ്‍ഗ്രസിന്റെ മഹാപഞ്ചായത്തിൽ അവഗണിച്ചതിൽ കടുത്ത അതൃപ്തിയുള്ള തരൂര്‍ മറ്റന്നാള്‍ രാഹുൽ ഗാന്ധിയെ കാണും.
തരൂരിന്റെ അതൃപ്തി പരിഹരിക്കണമെന്നാണ് സംസ്ഥാനത്തെ നേതാക്കളുടെ അഭിപ്രായം. മഹാപഞ്ചായത്ത് വേദിയിൽ രാഹുൽ ഗാന്ധി കണ്ട ഭാവം നടിച്ചില്ല, പേരു പറഞ്ഞില്ല, പ്രവര്‍ത്തക സമിതി അംഗമായിട്ടും രാഹുൽ വരുന്നതിന് മുമ്പേ പ്രസംഗിപ്പിച്ചു എന്ന പരാതിയാണ് തരൂരിനുള്ളത്. രാഹുൽ ഗാന്ധി തന്നെ അപമാനിച്ചെന്ന് തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനോട് പരാതിപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ
ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ്