തിരുവനന്തപുരം: നന്തൻകോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി.
ഈ മാസം 12 ന് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധി പറയും. ഇത് രണ്ടാം തവണയാണ് കേസിൽ വിധി പറയുന്നത് മാറ്റിവെക്കുന്നത്.
തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത് മാറ്റിയത്. ജഡ്ജി കെ.വി വിഷ്ണുവാണ് കേസ് പരിഗണിച്ചത്.
കേഡൽ ജെൻസൻ രാജയാണ് കേസിലെ ഏകപ്രതി മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയെന്നാണ് കേസ്.
2017 ഏപ്രിൽ 5,6 തീയതികളിൽ നന്തൻകോട് ബെയില്സ് കോമ്പൗണ്ട് 117ൽ റിട്ട പ്രഫ.രാജ തങ്കം, ഭാര്യ ഡോ.ജീൻ പദ്മ, മകൾ കരോലിൻ, ബന്ധു ലളിത ജയിൻ എന്നിവരെ രാജയുടെ മകനായ കേഡൽ കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യം ദുർമന്ത്രവാദമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞതെങ്കിലും പിന്നീടുള്ള ചോദ്യം ചെയ്യലിൽ ബാല്യകാലത്ത് രക്ഷിതാക്കളിൽ നിന്നുണ്ടായ അവഗണനയാണ് കൊലപതാകത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്