തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം രാജ്യത്തെ വിവിധയിടങ്ങളിൽ നടത്തിയ സിവിൽ ഡിഫൻസ് മോക് ഡ്രിൽ പൂർത്തിയായതായി റിപ്പോർട്ട്. വൈകുന്നേരം നാല് മുതൽ നാലര മണി വരെയായിരുന്നു മോക് ഡ്രിൽ.
രാജ്യത്തെ 259 സിവിൽ ഡിഫൻസ് ജില്ലകളിലാണ് മോക് ഡ്രിൽ നടന്നത്. കേരളത്തിൽ എല്ലാ ജില്ലകളിലും മോക് ഡ്രിൽ നടത്തി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 126 ഇടങ്ങളിലായാണ് മോക് ഡ്രിൽ നടത്തിയത്. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ രാജ്യത്ത് സംഘർഷമുണ്ടാകുന്ന സാഹചര്യത്തെ നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കാനാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്