ഖദർ വസ്ത്ര വിവാദം;  വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതിയെന്ന് കെ എസ് ശബരീനാഥൻ

JULY 2, 2025, 1:39 AM

കൊച്ചി: കോൺഗ്രസിലെ യുവ നേതാക്കൾ ഖദർ ഉപേക്ഷിക്കുന്നു എന്ന വാദം മുതിർന്ന നേതാവ് അജയ് തറയിലാണ് ഫേസ്ബുക്കിൽ കുറിച്ചത്.

 വസ്ത്രധാരണത്തിൽ പുതിയ തലമുറ കോൺഗ്രസുകാർ ഡിവൈഎഫ്ഐയെ അനുകരിക്കാൻ ശ്രമിക്കുക ആണെന്നാണ് ഫെയ്സ്ബുക്കിലൂടെ അജയ് തറയിൽ വിമർശനം ഉന്നയിച്ചത്. 

ഖദർ വസ്ത്രങ്ങൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ കൂടിയാണ് പുതിയ തലമുറ മറക്കുന്നതെന്നും ഇതിനെയാണ് താൻ വിമർശിച്ചത് എന്നും അജയ് തറയിൽ  പറഞ്ഞിരുന്നു.

vachakam
vachakam
vachakam

ഇതിന് പിന്നാലെ കോൺ​ഗ്രസിലെ യുവ നേതാക്കൾ പ്രതികരണവുമായി രം​ഗത്ത് എത്തുകയാണ്. 

ഖദർ വസ്ത്രത്തെ ഗാന്ധിയൻ ആശയങ്ങളുടെ ലാളിത്യത്തിൻറെ  പ്രതീകമായി ഇപ്പോൾ കാണാനാവില്ലെന്നും വസ്ത്രം ഏതായാലും മനസ്സ് നന്നായാൽ മതി എന്നും  കെ എസ് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. 

ഖദർ ഷർട്ട്‌ സാധാരണ പോലെ വീട്ടിൽ കഴുകി ഇസ്തിരിയിടുന്നത് ബുദ്ധിമുട്ടാണ്. കളർ ഷർട്ട്‌ എന്നാലോ എളുപ്പമാണ്.  ഒരു ഖദർ ഷർട്ട് ഡ്രൈക്ലീൻ ചെയ്യുന്ന ചിലവിൽ അഞ്ച് കളർ ഷർട്ട്‌ ഇസ്തിരി ചെയ്തുകിട്ടും എന്ന പ്രായോഗികതക്കും വലിയ വിലയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam