ഇടുക്കി: ചികിത്സാ വീഴ്ചയെ തുടർന്ന് നവജാത ശിശു മരിച്ചെന്ന് പരാതി. ജൂൺ 14നാണ് പൂർണ്ണ ഗർഭിണിയായ യുവതി വയറുവേദനയുമായി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയതാണ്.
മാങ്കുളം കുറത്തിക്കുടി സ്വദേശികളായ ഷിബു ആശാ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂർണ ഗർഭിണിയായ ആശ വയറുവേദന മൂലം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ചികിത്സ നൽകാതെ മടക്കി അയച്ചെന്ന് കുടുംബം ആരോപിക്കുന്നു.
വേണ്ടത്ര ചികിത്സ നൽകാതെ മടക്കി അയച്ചെന്നാണ് കുടുംബം പറയുന്നത്. ഉന്നതിയിൽ മടങ്ങിയെത്തി ഇവരെ വേദന കടുത്തതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലേക്ക് എത്തിച്ചു.
കുട്ടിയെ പുറത്തെടുക്കുന്നതിന് ശസ്ത്രക്രിയ വേണമെന്ന് പറഞ്ഞ ഡോക്ടർമാർ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ സിസേറിയൻ നടത്തിയെങ്കിലും ഉണ്ടായ കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.
പിന്നീട് കുട്ടി മരിച്ചു. താലൂക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ ലഭിക്കാതെ പോയതാണ് കുട്ടി മരിക്കാൻ കാരണമെന്ന് കുടുംബം പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്