മലപ്പുറം: നിലമ്പൂരിൽ നാളെ പരസ്യപ്രചരണം അവസാനിക്കും. പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ഊർജിത ശ്രമത്തിലാണ് മുന്നണികൾ. അവസാനഘട്ട പ്രചാരണവുമായി ഇന്ന് മുന്നണികൾ നിലമ്പൂരിൽ സജീവമാകും.
ആര്യാടൻ ഷൗക്കത്തിനായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ ഇന്ന് മണ്ഡലത്തിൽ ക്യാമ്പ് ചെയ്തു പ്രചരണം നയിക്കും.
പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിൻറെ ആവേശത്തിലാണ് യുഡിഎഫ് ക്യാമ്പ്. പ്രിയങ്കയുടെ പരിപാടിയിൽ കണ്ട ആൾക്കൂട്ടം യുഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ്.
തെരഞ്ഞെടുപ്പിനെ യുഡിഎഫ് വർഗീയവൽക്കരിച്ചെന്ന് ആരോപിച്ച് എൽഡിഎഫ് ഇന്ന് മഹാകുടുംബസദസുകൾ സംഘടിപ്പിക്കും.
സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉൾപ്പെടെ കുടുംബ സദസിൽ പങ്കെടുക്കും. 46 കേന്ദ്രങ്ങളിലായി അരലക്ഷം പേരെ അണിനിരത്തുമെന്നാണ് എൽഡിഎഫ് അവകാശപ്പെടുന്നത്.
വൈകിയാണെങ്കിലും യൂസഫ് പഠാൻറെ വരവോടെ പി വി അൻവറിൻറെ ക്യാമ്പും ആവേശത്തിലാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്