തിരുവനന്തപുരം: യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ എ പോളിനെ നേരിട്ട് ബന്ധപ്പെട്ടതാണെന്ന് നിമിഷയുടെ ഭർത്താവ് ടോമി.
മോചനത്തിന്റെ പേരിൽ അടിസ്ഥാന രഹിതമായ വാർത്തകൾ നൽകരുതെന്നും ടോമി വ്യക്തമാക്കി.
ചാണ്ടി ഉമ്മൻ എംഎൽഎ വഴിയല്ല കെ എ പോളിനെ ബന്ധപ്പെട്ടതെന്നും പോൾ നന്നായി കാര്യങ്ങൾ ചെയ്ത് തരുന്നുണ്ടെന്നും ടോമി പറഞ്ഞു.
ഇതിനിടെ നിമിഷപ്രിയയുടെ മോചനത്തിനെന്ന പേരിൽ വ്യാജപണപ്പിരിവ് നടത്തുന്നുവെന്ന് ആരോപിച്ച് കെ എ പോളിനെതിരെ നിമിഷ പ്രിയ ആക്ഷൻ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ആക്ഷൻ കൗൺസിൽ ലീഗൽ അഡൈ്വസറും സുപ്രീംകോടതി അഭിഭാഷകനുമായി അഡ്വ സുഭാഷ് ചന്ദ്രനാണ് പരാതി നൽകിയത്.
അതേസമയം നിമിഷപ്രിയ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ വിമർശിച്ച് കെ എ പോൾ രംഗത്ത് വന്നു. നിമിഷപ്രിയയെ ഇത്ര കാലം മോചിപ്പിക്കാത്തത്തിൽ വിദേശകാര്യ മന്ത്രി മറുപടി പറയണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിമിഷപ്രിയക്ക് വേണ്ടി എന്ത് ചെയ്തുവെന്നും പോൾ ചോദിച്ചു.
11 വർഷമായി ഭരിക്കുന്ന മോദിക്ക് എന്ത് കൊണ്ട് നിമിഷ പ്രിയയെ മോചിപ്പിക്കാൻ കഴിഞ്ഞില്ല. നിമിഷപ്രിയ വിഷയത്തിൽ എന്ത് നിലപാടാണ് സർക്കാരുകൾ സ്വീകരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്