കണ്ണൂര്‍: ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ തുടർ നിയമ നടപടികൾ ഇല്ലെന്ന് ഇ.പി ജയരാജൻ. ഡി സി ബുക്സ് തെറ്റ് സമ്മതിച്ചു, ആരോടും പ്രതികാര മനോഭാവമില്ലെന്നും ജയരാജൻ കണ്ണൂരിൽ പറഞ്ഞു.
വിവാദത്തിൽ ഇപിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിസി ബുക്സിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പബ്ലിക്കേഷൻസ് വിഭാഗം മേധാവി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി കോട്ടയം ഈസ്റ്റ് പൊലീസാണ് കേസ് എടുത്തിരുന്നത്.
ആത്മകഥ പ്രസിദ്ധീകരിക്കാൻ ആർക്കും നൽകിയിട്ടില്ലെന്നാണ് ഇ.പി ജയരാജൻ പറഞ്ഞിരുന്നു.
പക്ഷെ താനെഴുതിയ പുസ്തകത്തിന്റെ കരട് പുറത്തുപോയതിൽ സംശയമുണ്ടെന്നും വിവാദത്തിന് പിന്നിൽ വഴിവിട്ട് എന്തോ നടന്നതായി സംശയിക്കുന്നതായും ഇ.പി.ജയരാജൻ മുന്‍പ് പ്രതികരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്