തിരുവനന്തപുരം: കേരളത്തിൽ ലേബർ കോഡിന് ചട്ടം വിജ്ഞാപനം ചെയ്യാൻ ഉടൻ ഉദ്ദേശ്യമില്ലെന്ന് തൊഴിൽ മന്ത്രി വി. ശിവൻകുട്ടി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചട്ടങ്ങളിൽ വിശദമായ യോഗം നടക്കും.
നിലവിലുള്ളത് ഉദ്യോഗസ്ഥ തലത്തിൽ ഉണ്ടാക്കിയ കരട് രേഖ. കേന്ദ്ര തൊഴിൽ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർ കരട് ചട്ടം തയ്യാറാക്കിയത്.
കേന്ദ്ര, സംസ്ഥാന ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിൽ ഉണ്ടായ ചർച്ചയിൽ ഉണ്ടായ കരടാണിത്. അത് കേരളം അംഗീകരിച്ചിട്ടില്ലെന്നും വി. ശിവൻകുട്ടി പറഞ്ഞു.
പുറത്ത് വന്ന വാർത്തകൾ തെറ്റാണ്. കേന്ദ്ര തൊഴിൽ മന്ത്രികളുടെ യോഗത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്ന ലേബർ കോൺക്ലേവ് ഡിസംബർ 19ന് നടക്കും. തൊഴിലാളി വിഷയങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യുമെന്നും തൊഴിൽ മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിന്റെ മരണം; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ
നാദാപുരത്ത് പുളിയാവ് പുഴയിൽ ഒരു കുടുംബത്തിലെ 3 പേർ മുങ്ങിമരിച്ചു
അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു: എല്‍കെജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം.
കാമുകന്റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്; പിന്നീട് നടന്നത്!