മലപ്പുറം: യുഡിഎഫുമായി ഇനി ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി പി വി അൻവർ. ഒരു ചതിക്കുഴിയിലേക്ക് ഒരാൾ തന്നെ കൊണ്ടുപോകുമ്പോൾ എന്താണ് ചെയ്യുകയെന്നും അതുകൊണ്ടാണ് ആരോടും ചർച്ചയില്ല, തിരഞ്ഞെടുപ്പ് കഴിയട്ടെ എന്ന് പറഞ്ഞതെന്നും അൻവർ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും നേതാക്കളെല്ലാം ആത്മാർത്ഥമായിട്ടു തന്നെയാണ് തന്നെ വിളിക്കുന്നതെന്നും എല്ലാവരോടും നോ പറയാൻ പ്രയാസമുളളതുകൊണ്ടാണ് തന്നെ വിളിക്കരുതെന്ന് പറഞ്ഞതെന്നും പി വി അൻവർ പറഞ്ഞു.
'യുഡിഎഫുമായുളള വാതിൽ സ്ഥിരമായി അടച്ചുവെന്നല്ല പറഞ്ഞത്. തെരഞ്ഞെടുപ്പ് കഴിയട്ടെ എന്നാണ്. 23-ന് റിസൾട്ട് വരുമ്പോൾ വസ്തുതകൾ വ്യക്തമാകുമല്ലോ. അതുവരെ ആരോടും ചർച്ചയ്ക്കില്ല.
ഞാൻ പറഞ്ഞതാണോ വസ്തുത, മറ്റുളളവർ എടുത്ത തീരുമാനമാണോ ശരിയെന്ന് അന്നറിയുമല്ലോ. ഇപ്പോൾ എന്നെ ഭൂമിയിൽ ചവിട്ടി പാതാളത്തിലേക്ക് ആക്കിയില്ലേ.
ചില ആളുകൾക്കൊക്കെ സമാധാനമായല്ലോ. അവർ റൂമിലിരുന്ന് ഇതൊക്കെ ആസ്വദിച്ച് ചിരിക്കുകയല്ലേ, ചിരിക്കട്ടെ.'- പി വി അൻവർ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഒല്ലൂരിൽ മന്ത്രി കെ. രാജന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി ചൂരൽമല നിവാസികൾ
കാഞ്ഞങ്ങാട് നെഹ്റു കോളേജിൽ സംഘർഷം; തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സന്ദീപ് വാര്യരെ എസ്എഫ്ഐ പ്രവർത്തകർ
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 5 ജില്ലകളിൽ യെല്ലോ അലർട്ട്