പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി: എസ്ബിഐയുമായി കരാര്‍ പുതുക്കി

JULY 3, 2025, 5:42 AM

തിരുവനന്തപുരം: പ്രവാസികൾക്കായുളള നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎം), സംരംഭക വായ്പാ പദ്ധതിയുടെ ഭാഗമായി നോർക്ക റൂട്ട്സും, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (എസ്.ബി.ഐ) തമ്മിൽ കരാർ പുതുക്കി.

തിരുവനന്തപുരം തൈക്കാട് നോർക്ക സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക റൂട്ട്സിനു വേണ്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു വേണ്ടി ഡെപ്യുട്ടി ജനറൽ മാനേജർ മുഹമ്മദ് ഉമറും തമ്മിലാണ് കരാർ ഒപ്പുവച്ചത്.

മൂന്നു വർഷത്തേയ്ക്കാണ് കരാർ പുതുക്കിയത്. കേരളത്തിലെ 1200 എസ് ബി ഐ ബ്രാഞ്ചുകളിൽ നിന്നും പ്രവാസികൾക്ക് എൻഡിപിആർഇഎം പദ്ധതിയുടെ സേവനം തുടർന്നും ലഭിക്കും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന പദ്ധതിയാണ് എൻഡിപിആർഇഎം. എസ്.ബി.ഐ ഉൾപ്പെടെ സംസ്ഥാനത്തെ 17 ബാങ്കിങ്, ധനകാര്യസ്ഥാപനങ്ങൾ വഴിയാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. 

vachakam
vachakam
vachakam

രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തു മടങ്ങിയെത്തിയ പ്രവാസി കൾക്ക് സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുളളവയുടെ വിപുലീകരണത്തിനും പദ്ധതി പ്രയോജനപ്പെടുത്താം. ടാക്‌സി സർവീസിനുള്ള വാഹനങ്ങൾ വാങ്ങുന്നതിനും എംഎസ്എംഇ പ്രകാരമുള്ള സേവനങ്ങൾ/ നിർമാണ പ്രവർത്തനം, കാർഷിക മേഖല, ചില്ലറ വിൽപ്പന തുടങ്ങിയ സംരംഭങ്ങൾക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താം. സംരംഭങ്ങൾക്ക് 30 ലക്ഷം രൂപവരെയുളള വായ്പകൾ പദ്ധതിവഴി ലഭിക്കും. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും മുന്നു ശതമാനം പലിശ സബ്സിഡിയും ലഭിക്കും.

നോർക്ക റൂട്ട്‌സിന്റെ www.norkaroots.org എന്ന വെബ്‌സൈറ്റു വഴി അപേക്ഷ നൽകാം. പദ്ധതിക്ക് ആവശ്യമായ പരിശീലനം, ബാങ്കിലേക്ക് ആവശ്യമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കൽ എന്നീ സേവനങ്ങളും നോർക്ക റൂട്ട്സ് സൗജന്യമായി നൽകുന്നു. എൻഡിപിആർഇഎം പദ്ധതി സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾക്ക് നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam