തിരുവനന്തപുരം: വക്കം സ്വദേശിയായ യുവതിയെ വിസ വാഗ്ദാനം ചെയ്ത് ലഹരി നൽകി മയക്കിയതിന് ശേഷം പീഡനത്തിനിരയാക്കിയ പ്രവാസി വ്യവസായിക്കെതിരെ കേസെടുത്ത് പൊലീസ്.
പ്രവാസിയും വർക്കലയിലെ ടൂറിസം സ്ഥാപന ഉടമയുമായ ചെമ്മരുത്തി തച്ചോട് ഗുരുകൃപയിൽ ഷിബുവിനെതിരെയാണ് അയിരൂർ പൊലീസ് കേസെടുത്തത്.
അതിജീവിത ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് പെൺകുട്ടിയെ ഇയാൾ സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ശീതളപാനീയത്തിൽ ലഹരി കലർത്തി ബോധരഹിതയാക്കിയ ശേഷം പീഡിപ്പിക്കുയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു എന്നാണ് പരാതി.
യുവതിയുടെ കേസിന് പിന്നാലെ അതിജീവിതയ്ക്കും അവരുടെ അഭിഭാഷകനുമെതിരെ പണം തട്ടാനുള്ള ശ്രമം ആരോപിച്ച് ഷിബു പരാതി നൽകി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്