കൊച്ചി: അഞ്ചും ആറും വയസ്സുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന കൊച്ചിയിലെ ആരോപണത്തിൽ ദുരൂഹത നീങ്ങി. ഒമാൻ സ്വദേശികളായ കുടുംബം കുട്ടികൾക്ക് മിഠായി നൽകിയത് വാത്സല്യം കൊണ്ടാണെന്നും, ഇത് കുട്ടികൾക്ക് തെറ്റിദ്ധാരണയുണ്ടാക്കിയതാണെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൽ പരാതിയില്ലെന്ന് കുട്ടികളുടെ കുടുംബം അറിയിച്ചതിനെത്തുടർന്ന് കസ്റ്റഡിയിലുണ്ടായിരുന്ന ഒമാൻ സ്വദേശികളെ വിട്ടയച്ചു.
ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. ട്യൂഷൻ കഴിഞ്ഞ് വരികയായിരുന്ന കുട്ടികളെ കാറിലുണ്ടായിരുന്ന മൂന്നംഗ സംഘം മിഠായി കാണിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും, എന്നാൽ കുട്ടികൾ വാങ്ങാൻ കൂട്ടാക്കാത്തതുകൊണ്ട് ബലംപ്രയോഗിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചുവെന്നുമായിരുന്നു ആദ്യ പരാതി. ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമാണ് കാറിൽ ഉണ്ടായിരുന്നത് എന്ന വിവരവും പുറത്തുവന്നിരുന്നു.
തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച പോലീസ്, ഒമാൻ സ്വദേശികളായ ഒരു കുടുംബത്തെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തി. വിശദമായ അന്വേഷണത്തിനൊടുവിലാണ് സംഭവം തട്ടിക്കൊണ്ടുപോകൽ ശ്രമമായിരുന്നില്ലെന്നും, സ്നേഹത്തോടെ മിഠായി നൽകിയതിനെ കുട്ടികൾ തെറ്റിദ്ധരിച്ചതാണെന്നും കണ്ടെത്തിയത്. ഇതോടെയാണ് കുടുംബം പരാതിയില്ലെന്ന് പോലീസിനെ അറിയിക്കുകയും ഒമാൻ സ്വദേശികളെ വിട്ടയക്കുകയും ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്