മൂവാറ്റുപുഴ: മൂവാറ്റുപുഴ കടാതിയിലുള്ള സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ ആചാരവെടിക്കിടെ അപകടം. കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. കടാതി സ്വദേശിയായ രവിയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹായിയായിരുന്ന ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം നടന്നത്. സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ചു നടന്ന ആചാര വെടിക്കിടെയായിരുന്നു അപകടമുണ്ടായത്.
രവി സംഭവ സ്ഥലത്തുതന്നെ മരിച്ചു. സഹായിയെ ഗുരുതര പരിക്കുകളോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കതിന നിറച്ചതിന് സമീപമുള്ള കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

പി സി ജോർജ്ജിൻ്റെയും ഷോൺ ജോർജ്ജിൻ്റെയും പ്രസ്താവനയിൽ ബിജെപി നേതൃത്വത്തിന് അതൃപ്തി
നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റിൽ വിജയിക്കുമെന്ന് എൻഡിഎ
പാർട്ടി വോട്ടുകൾ വിഭജിച്ചോ? അമ്പലപ്പുഴയിൽ ജയിക്കാനും തോൽക്കാനുമുള്ള സാധ്യത പങ്കുവെച്ച് സിപിഐഎം
റാന്നിയിൽ പോളിങ് കുറഞ്ഞതിൽ സ്ഥാനാർത്ഥികളെ വിമർശിച്ച് സിപിഎം ജില്ലാ കമ്മിറ്റി അംഗം