തിരുവനന്തപുരം: പേട്ട എസ്ബിഐ ബാങ്കിന് മുന്നിൽ കാറിനുള്ളിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. എസ് എൻ നഗറിൽ അശ്വതി വീട്ടിൽ മാധവൻ അജയ കുമാർ എന്നയാളാണ് മരിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെ എസ്ബിഐയിലെ ജീവനക്കാരിയാണ് മൃതദേഹം ആദ്യം കണ്ടത്. ചുവന്ന നിറത്തിലുള്ള സ്വിഫ്റ്റ് കാറിന്റെ ഡ്രെെവർ സീറ്റിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. സംശയം തോന്നിയ ജീവനക്കാരിയും വഴിയെ പോയ ഒരാളും കാറിൽ തട്ടിയിട്ടും പ്രതികരണം ഉണ്ടായിരുന്നില്ല.
അതേസമയം വായിൽ നിന്ന് നുരയും പതയും വന്ന നിലയിലായിരുന്നു മൃതദേഹം. ഉടൻ ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാധവൻ ബാങ്കിലെത്തിയതായി ജീവനക്കാർ പറയുന്നു. എന്നാൽ വെെകിട്ട് ബാങ്ക് അടയ്ക്കുന്ന സമയം ഈ കാർ അവിടെ ഉണ്ടായിരുന്നില്ല. സംഭവത്തിൽ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഇനി 48 മണിക്കൂര്‍: കര്‍ശന നിയന്ത്രണങ്ങളുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കലാശക്കൊട്ട് ഒഴിവാക്കുന്നതായി അറിയിച്ചു ചാണ്ടി ഉമ്മൻ; സർക്കാരിനെതിരെ കറുത്ത വസ്ത്രം ധരിച്ചു നാളെ യുഡിഎഫ് സ്ഥാനാർഥികളുടെ
മോദി പങ്കെടുത്ത പരിപാടിയിൽ പൊലീസുകാർ തമ്മിൽ സംഘർഷം; എസ്എച്ച്ഒയെ കയ്യേറ്റം ചെയ്തു എസ്ഐ
'രമേശ് ചെന്നിത്തല മുഖ്യമന്ത്രി ആകണം'; നൂറ് സീറ്റ് നേടാനായില്ലെങ്കിൽ വി ഡി സതീശൻ വനവാസത്തിന്