കണ്ണൂർ: കണ്ണൂർ കോർപ്പറേഷന്റെ പുതിയ മേയറായി പി. ഇന്ദിരയെ നിശ്ചയിച്ചു. നിലവിൽ ഡെപ്യൂട്ടി മേയറായ ഇന്ദിരയെ മേയറാക്കാൻ കണ്ണൂർ ഡിസിസി തീരുമാനിക്കുകയായിരുന്നു.
മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശ്രീജ മഠത്തിലിന്റെ പേരും അവസാന നിമിഷം വരെ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സീനിയോറിറ്റിയും പ്രവർത്തന പരിചയവും ഇന്ദിരയ്ക്ക് തുണയായി. ഇത്തവണ മേയർ സ്ഥാനം വനിതാ സംവരണമാണ്.
പയ്യാമ്പലം ഡിവിഷനിൽ നിന്ന് കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ദിര കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടത്. കോൺഗ്രസ് വിമത ഉൾപ്പെടെ നാല് സ്ഥാനാർത്ഥികൾക്കെതിരെ 48 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ഇന്ദിരയുടെ വിജയം.
2015-ൽ കണ്ണൂർ കോർപ്പറേഷനായത് മുതൽ തുടർച്ചയായി മൂന്ന് തവണയും ഇന്ദിര കൗൺസിലറായിട്ടുണ്ട്. ഓരോ തവണയും വ്യത്യസ്ത ഡിവിഷനുകളിൽ (കാണാത്തേർ, കസാനക്കോട്ട, പയ്യാമ്പലം) നിന്ന് മത്സരിച്ച് വിജയിച്ചു എന്ന പ്രത്യേകതയുമുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
