കൊച്ചി :ഇന്ത്യ- പാക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും കണ്‍ട്രോള്‍ റൂം തുറന്നു.
സെക്രട്ടേറിയേറ്റില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിന്റെ ഏകോപന ചുമതല ആഭ്യന്തര വകുപ്പിനാണ്. സംഘര്‍ഷമേഖലയില്‍ ഉള്ളവര്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. 0471 251 7500 എന്ന നമ്പരിൽ ബന്ധപ്പെടാം.
അതേസമയം ജമ്മുവിനെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണത്തെ തുടർന്ന് കശ്മീരിൽ സുരക്ഷ ശക്തമാക്കി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു. പാകിസ്ഥാൻ തൊടുത്ത 50 പാക് ഡ്രോണുകള്‍ ഇന്ത്യന്‍ സൈന്യം നിര്‍വീര്യമാക്കി.
ഉദംപൂര്‍, സാംബ, ജമ്മു, അഖ്നൂര്‍, നഗ്രോട്ട, പത്താന്‍കോട്ട് എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ ആര്‍മി വ്യോമ പ്രതിരോധ യൂണിറ്റുകള്‍ 50-ലധികം ഡ്രോണുകള്‍ തകര്‍ത്തത്. എല്‍-70 തോക്കുകള്‍, സൂ-23 എംഎം, ഷില്‍ക്ക സംവിധാനം എന്നിവ ഉപയോഗിച്ചാണ് ഡ്രോണുകള്‍ തകര്‍ത്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്