മലപ്പുറം: പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേരെ പൊലീസ് പിടികൂടി.
പാണ്ടിക്കാട് സ്വദേശി വി.പി. ഷമീറിനെയാണ് ചൊവാഴ്ച രാത്രി എട്ടോടെ ഇന്നോവ കാറിലെത്തിയ സംഘം കടത്തികൊണ്ടു പോയത്.
എന്നാൽ ഇതുവരേയും ഷമീറിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രതികൾ എത്തിയ വാഹനം തിരിച്ചറിഞ്ഞു. കാറിലെത്തിയ സംഘം ഷമീറിനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
അജ്ഞാത സംഘം പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി
ബലമായി പിടിച്ചു കയറ്റുന്ന സമയത്ത് ഷെമീർ എതിർക്കുന്നതും നിലവിളിക്കുന്ന ശബ്ദവും ദൃശ്യങ്ങളിൽ വ്യക്തമാണ്. തട്ടിക്കൊണ്ടുപോയവർ തൃശ്ശൂർ സ്വദേശികളാണെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. സംഭവത്തിന് പിന്നിലെ കാരണമെന്താണെന്ന് പൊലീസിന് ഇതുവരെ വ്യക്തമായിട്ടില്ല.
പാണ്ടിക്കാട് വിന്നേഴ്‌സ് ഗ്രൗണ്ടിന് അടുത്ത് താമസിക്കുന്ന ഷമീർ വിദേശത്തായിരുന്നു. വിദേശത്തെ സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തര്‍ക്കമാണോ തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നാണ് സംശയം. പിടിയിലായ രണ്ടുപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്