കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി ദിവ്യക്കെതിരെ ഹൈക്കോടതിയിൽ ഹർജി.
ജില്ലാ പഞ്ചായത്തിൻറെ വിവിധ പദ്ധതികൾ ബിനാമി കമ്പനി രൂപീകരിച്ച് അതിന് നൽകി കോടികൾ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറയുന്നത്.
ബിനാമി കമ്പനി വഴി കോടികൾ തട്ടിയെന്ന് ഹർജിയിൽ പറയുന്നു.
കെഎസ്‍യു നേതാവ് ഷമ്മാസ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ നിലപാട് തേടി ഹൈക്കോടതി വിജിലൻസിന് നോട്ടീസ് അയച്ചു.
വഴിവിട്ട് ജില്ലാപഞ്ചായത്തിൻറെ 12കോടിയിലധികം രൂപയുടെ പദ്ധതികളാണ് വഴിവിട്ട് ഈ ബിനാമി കമ്പനിക്ക് നൽകിയത്. ഇക്കാര്യങ്ങൾ കണക്കുകൾ സഹിതം ഷമ്മാസ് വിജിലൻസിന് പരാതി നൽകിയുന്നു.
ആറ് മാസം മുൻപ് നൽകിയ പരാതിയിൽ കാര്യമായ നടപടികൾ എടുത്തിരുന്നില്ല.ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്