കൊല്ലം: ബാധയൊഴിപ്പിക്കലിനായെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രം നടത്തിയെന്ന പരാതിയില്‍ വെണ്ടാര്‍ സ്വദേശി രാജന്‍ ബാബുവിനെതിരെ പോക്‌സോ കേസ് ചുമത്തി.
ബാധയൊഴിപ്പിക്കലിനായി അമ്മയ്‌ക്കൊപ്പം ഇയാളുടെ വസതിയിലേക്ക് എത്തിയതായിരുന്നു പതിനാറുകാരി. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ ഇയാള്‍ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
അവിടെവെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് നിലവിളിച്ചുകൊണ്ട് പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. ഇതോടെയാണ് വിഷയം പുറത്തറിയുന്നത്. ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം തുടരുകയാണ്.
കുട്ടിയുടെ മാതാവും നാട്ടുകാരും ചേര്‍ന്ന് ഇയാളെ പിടികൂടാന്‍ ശ്രമം നടത്തിയെങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് ജോത്സ്യന്‍ കടന്നുകളയുകയായിരുന്നു. മുരാരി തന്ത്രിയെന്ന പേരില്‍ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പ്രചരിപ്പിക്കാറുണ്ട്. ഇയാളുടെ ഫോണ്‍ നിലവില്‍ ഓഫാണെന്നും അന്വേഷണം ഊര്‍ജിതമാക്കുമെന്നും പൊലീസ് അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

മുഖ്യമന്ത്രി എറണാകുളത്ത് നിന്നെന്ന പരാമർശത്തിൽ പ്രതികരിച്ച് ഹൈബി ഈഡൻ
കെഎസ്ആര്‍ടിസി ബസ് അപകടത്തിന് പിന്നാലെ വൃദ്ധയുടെ കാല് മുറിച്ച സംഭവം; ബസ് ജീവനക്കാരുടെ
ബിഷപ്പുമാർക്കും ദീപികയ്ക്കും എതിരായ പരാമർശങ്ങൾക്ക് പിന്നാലെ പി.സി. ജോർജ് പാലാ അരമനയിലെത്തി
ചുട്ടുപൊള്ളി കേരളം! പാലക്കാട് മഞ്ഞ അലർട്ട്, കൊല്ലത്ത് താപനില 39 ഡിഗ്രി വരെ