തിരുവനന്തപുരം: ഡ്രഡ്ജിങ് നടക്കാത്തതിൽ മുതലപ്പൊഴിയിൽ നാട്ടുകാരുടെ പ്രതിഷേധം സംഘർഷത്തിലേക്ക് മാറി. സംഘർഷത്തിനിടയിൽ ഒരാൾ ഹാർബർ എൻജിനീയറിങ് ഓഫീസിന്റെ ജനാല അടിച്ചു തകർത്തു.
ഡ്രഡ്ജിങ് നടക്കുന്നില്ലെന്ന് ആരോപിച്ച് സംഘടിച്ചെത്തിയ നാട്ടുകാർ ഹാർബർ എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസിലേക്ക് തള്ളിക്കയറിയിരുന്നു.
സ്ഥലത്തെത്തിയ പൊലീസുകാരുമായാണ് നാട്ടുകാർ ഏറ്റുമുട്ടിയത്.
ജനാല തകർത്തയാളെ പിടികൂടിയ പോലീസിന്റെ നേരെ മത്സ്യത്തൊഴിലാളികൾ പാഞ്ഞടുത്തു. സംഘർഷത്തിനിടയിലും ഇയാളെ പൊലീസുകാർ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്