എറണാകുളം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ആയിരിക്കെ ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവത്തിൽ പ്രതികരിച്ച് ആരോപണ വിധേയനായ നിലവിലെ അരൂര്‍ എസ്എച്ച്ഒ പ്രതാപചന്ദ്രൻ.
ബെഞ്ചോ എന്ന് പറഞ്ഞയാള്‍ രണ്ടു മൂന്ന് ക്രിമിനൽ കേസിലെ പ്രതിയാണെന്ന് പ്രതാപചന്ദ്രൻ പറഞ്ഞു. ഒരു സ്ത്രീയെ ആക്രമിച്ച കേസിലും മോഷണ കേസ് പ്രതികളെ രക്ഷപ്പെടുത്തുന്നതിന് പൊലീസിനെ ആക്രമിച്ച കേസിലും ബെൻ പ്രതിയാണ്.
ആ കേസുമായി ബന്ധപ്പെട്ടാണ് ബെഞ്ചോയെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. രണ്ടു മൂന്നു ദിവസം ഒളിവിൽ കഴിഞ്ഞശേഷം ബെഞ്ചോയെ അവര്‍ സ്റ്റേഷനില്‍ കൊണ്ടുവരുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ആസൂത്രണം ചെയ്തപ്പോലെ സ്റ്റേഷനിൽ സ്ത്രീ അതിക്രമം നടത്തിയത്. ഭര്‍ത്താവിനെ വിട്ടുനൽകിയില്ലെങ്കിൽ കുഞ്ഞുങ്ങളെ എറിഞ്ഞുകൊല്ലുമെന്നും താനും മരിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോള്‍ പെട്ടെന്നുണ്ടായ പ്രതികരണമായിരുന്നുവെന്നും വനിത ഉദ്യോഗസ്ഥരെ അടക്കം യുവതി കയ്യേറ്റം ചെയ്തുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു. കൈക്കുഞ്ഞുങ്ങളെ യുവതി താഴെ എറിയാൻ ശ്രമിച്ചുവെന്നും സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം തുടര്‍ന്നതോടെയാണ് ആ സാഹചര്യത്തിൽ പെട്ടെന്ന് പ്രതിരോധിക്കാനായി അത്തരത്തിൽ പ്രതികരിച്ചതെന്നും പ്രതാപചന്ദ്രൻ പറഞ്ഞു. അതിക്രമത്തിന്‍റെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നാണ് പൊലീസ് പറയുന്നത്.
വനിതാ പൊലീസുകാരെയടക്കം തള്ളിമാറ്റിയാണ് അവര്‍ സ്റ്റേഷനിൽ കയറിയത്. കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തിയില്ലെങ്കിൽ അവര്‍ തറയിൽ എറിയുമായിരുന്നു. കുഞ്ഞുങ്ങളെ രക്ഷപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചത്. എന്നെ രണ്ടു തവണ അവര്‍ തള്ളി. വീണ്ടും അതിക്രമം നടത്തിയപ്പോഴാണ് അത്തരത്തിൽ പ്രതികരിച്ചത്. യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് അവര്‍ അത്തരത്തിൽ അതിക്രമം കാണിച്ചത്. കുഞ്ഞുങ്ങളെ സുരക്ഷിതമായി അവിടെ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുങ്ങളെ വെച്ച് അവര്‍ വിലപേശുകയായിരുന്നുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
