രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ യുവതിക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പോലീസ് നടപടി കർശനമാക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ യുവതിയെ വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണ് സൈബർ പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
രാഹുലിനെതിരെ പരാതി നൽകിയതിന് പിന്നാലെ വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി യുവതി പോലീസിനെ സമീപിച്ചിരുന്നു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ അശ്ലീല കമന്റുകളും വ്യാജ പ്രചാരണങ്ങളും നടത്തുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു.
ഇതൊരു സംഘടിത ആക്രമണമാണെന്നും തന്റെ സ്വകാര്യതയെയും അന്തസിനെയും ഹനിക്കുന്ന തരത്തിലാണ് പ്രചാരണങ്ങളെന്നും യുവതിയുടെ മൊഴിയിൽ പറയുന്നുണ്ട്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈബർ ഇടങ്ങളിൽ സ്ത്രീകളെ അപമാനിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കുറ്റകരമാണെന്നിരിക്കെ, വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണം നടക്കുമെന്നാണ് സൂചന. പ്രതികളെ കണ്ടെത്തുന്നതിനായി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനയും പോലീസ് ആരംഭിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

വാടാനപ്പള്ളി കിറ്റ് വിവാദം: പൊലീസ് കേസ് രജിസ്റ്റർ ചെയ്തു; കിറ്റ് തയ്യാറാക്കിയ സ്ഥാപന ഉടമ
പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം; റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ
‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ