തിരുവനന്തപുരം: മദ്യലഹരിയിൽ പൊലീസ് സ്റ്റേഷനിൽ കിടന്നുറങ്ങിയ പൊലീസുകാരന് സസ്പെൻഷൻ. കമ്മീഷണർ നേരിട്ടെത്തി ആണ് സസ്പെൻഡ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം. പേട്ട പൊലീസ് സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്.
അതേസമയം സിവിൽ പൊലീസ് ഓഫീസർ ഡി.ആർ അർജുനെയാണ് സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് സസ്പെൻഡ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് സ്റ്റേഷനിൽ വിരമിക്കൽ, സ്ഥല, സ്ഥലമാറ്റ പാർട്ടികളുണ്ടായിരുന്നു. ഇതിന് ഡ്യൂട്ടി കഴിഞ്ഞ ശേഷം അർജ്ജുനും പങ്കെടുത്തു.
എന്നാൽ മദ്യപിച്ചിരുന്ന അർജ്ജുൻ പരിപാടി കഴിഞ്ഞ് വിശ്രമിക്കാൻ കിടന്നു. ഈ സമയം സ്റ്റേഷനിലുള്ള ഒരാൾ കമ്മീഷണറെ വിളിച്ച് വിവരം പറയുകയായിരുന്നു. മിന്നൽ പരിശോധന എന്ന നിലയിൽ ആണ് കമ്മീഷണർ എത്തിയത്. കമ്മീഷണർ എത്തും മുൻപേ മദ്യപിച്ചിരുന്ന ചില പൊലീസുകാർ സ്ഥലംവിട്ടു. എന്നാൽ കമ്മീഷണർ എത്തിയപ്പോൾ അർജ്ജുൻ ഉറങ്ങുന്നതാണ് കണ്ടത്. വിളിച്ച് ഏഴുന്നേൽപ്പിച്ച് ബ്രീത്തലൈസർ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി തെളിഞ്ഞു. പിന്നാലെ നടപടിയെടുക്കുകായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

‘നുണകളുടെ പ്രോഗ്രസ് റിപ്പോർട്ട്’: സർക്കാരിനെതിരെ വി.ഡി. സതീശന്റെ വിമർശനം
ബിജെപി കൺവെൻഷനിടെ നാടകീയ സംഭവങ്ങൾ; കേന്ദ്രമന്ത്രി പേര് പറയാത്തതിൽ പ്രതിഷേധിച്ച് ആർ. ശ്രീലേഖ
ട്വന്റി20 വിജയിച്ചാൽ കുന്നത്തുനാട് മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 5000 കോടി രൂപയുടെ പാക്കേജ്
സ്ഥാനാർത്ഥിയുടെ ചിഹ്നം മാറ്റിപ്പറഞ്ഞ് വ്യാജ ഫോൺ സന്ദേശം; പരാതി നൽകി എൽഡിഎഫ്