തിരുവനന്തപുരം: ജിഎസ്ടി പരിഷ്കരണങ്ങളുടെ ഭാഗമായി പൂജ ബമ്പര്‍ സമ്മാനത്തുകകള്‍ കുറച്ചു. 1.85 കോടിയുടെ സമ്മാനങ്ങളാണ് കുറച്ചത്. ഒന്നാം സമ്മാനത്തിനും രണ്ടാം സമ്മാനത്തിനും തുകയില്‍ മാറ്റമില്ല.
ടിക്കറ്റ് വില 300 രൂപയായി തുടരും. മൂന്നാം സമ്മാനം പകുതിയായി കുറച്ചു. 10 ലക്ഷം രൂപ അഞ്ച് ലക്ഷം രൂപയായാണ് കുറച്ചത്. 5000 രൂപയുടെ സമ്മാനങ്ങളും കുറച്ചു.
12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. അഞ്ച് പരമ്പരകൾക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം. ഓരോ പരമ്പരകൾക്കും രണ്ടു വീതം 10 ലക്ഷമാണ് മൂന്നാം സമ്മാനം.
കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളുമുണ്ട്. 5000 രൂപയുടെ സമ്മാനം 10800 പേര്‍ക്ക് കിട്ടിയിരുന്നത് 8100 ആയിട്ടാണ് കുറച്ചത്. 300 രൂപ തന്നെയാണ് പൂജാ ബമ്പറിന്റെ ടിക്കറ്റ് വില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

“ഒരു തരം, രണ്ടു തരം, മൂന്ന് തരം യുഡിഎഫ് ഭരണം ഉറപ്പായി”; യുഡിഎഫിന്
പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വെള്ളാപ്പള്ളി നടേശൻ
സിപിഐഎം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണൻ
തൃക്കാക്കര എൻഡിഎ സ്ഥാനാർഥി അഖിൽ മാരാരുടെ ഫേസ്ബുക്ക് അക്കൗണ്ടിന് പൂട്ടിട്ട് കേരളാ പൊലീസ്