കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച പോസ്റ്റിനെ തുടർന്ന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവർത്തകൻ റിജാസിൻ്റെ വീട്ടിൽ നിന്നും പെൻഡ്രൈവുകളും ഫോണുകളും പുസ്തകങ്ങളും മഹാരാഷ്ട്ര എ ടി എസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസമാണ് റിജാസിസിന്റെ കൊച്ചിയിലെ വീട്ടിൽ ഭീകരവിരുദ്ധ സേനയുടെ (എടിഎസ്) പരിശോധന നടന്നത്.
എളമക്കര കീർത്തിനഗറിലെ വീട്ടിലാണ് മഹാരാഷ്ട്ര എടിഎസിനൊപ്പം നാഗ്പൂർ പോലീസും ഐബി ഉദ്യോഗസ്ഥരും കേരള പോലീസും ഞായറാഴ്ച രാത്രി 7.45 ഓടെ പരിശോധനക്ക് എത്തിയത്.
റിജാസിന്റെ മാതാവ്, പിതാവ്, സഹോദരൻ എന്നിവരിൽനിന്ന് സംഘം മൊഴിയെടുത്തിരുന്നു. റിജാസിനെ ബന്ധങ്ങൾ സംബന്ധിച്ച്, കൊച്ചി കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടക്കുമെന്നാണ് വിവരം
റിജാസിനെ നേരത്തെ നാഗ്പൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റിജാസിനെതിരെയുള്ള കൊച്ചിയിലെ കേസിൻ്റെ വിശദാംശങ്ങളും മഹരാഷ്ട്ര പോലീസ് ശേഖരിച്ചു. ഡെമോക്രാറ്റിക് സ്റ്റുഡൻസ് അസോസിയേഷൻ (ഡിഎസ്എ) പ്രവർത്തകനാണ് റിജാസ്. കൊച്ചിയിൽ നടന്ന കശ്മീരി ആകുന്നത് കുറ്റകരമല്ല എന്ന പരിപാടിയിൽ പങ്കെടുത്തതിന് ജാസിന് എതിരെ ഏതാനും ദിവസം മുൻപ് കേസ് എടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്