കൊച്ചി: കളമശ്ശേരിയിൽ ആന്റോ ആന്റണിക്കും, സണ്ണി ജോസഫിനുമെതിരെ പോസ്റ്റർ. കെപിസിസി അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഇരുവരെയും പരിഗണിക്കപ്പെടുന്ന സാഹചര്യത്തിലാണ് പോസ്റ്റർ.
ഫോട്ടോ കണ്ടാൽ പോലും സാധാരണ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിയാത്ത ആന്റോ ആന്റണിയും, സണ്ണി ജോസഫുമല്ല കേരളത്തിലെ കോൺഗ്രസിനെ നയിക്കേണ്ടത് എന്നാണ് പോസ്റ്ററിൽ ഉള്ളത്. സേവ് കോൺഗ്രസ് എന്ന പേരിലാണ് പോസ്റ്റർ.
നേരത്തെ കെ മുരളീധരനും സമാന അഭിപ്രായവുമായി രംഗത്തുവന്നിരുന്നു. കേരളത്തിലെ കോൺഗ്രസുകാർക്ക് ഫോട്ടോ കണ്ടാൽ മനസിലാവുന്ന ആളായിരിക്കണം കെപിസിസി പ്രസിഡൻ്റ് എന്നായിരുന്നു കെ മുരളീധരന്റെ പരാമർശം.
ആൻ്റോ ആൻ്റണിയുടെ പേര് പറയാതെയായിരുന്നു മുരളീധരന്റെ അഭിപ്രായപ്രകടനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്