പാലക്കാട്: കെ സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പാലക്കാട് സുധാകരനെ അനുകൂലിച്ച് പോസ്റ്ററുകള്‍.
കെ സുധാകരനെ മാറ്റാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് ഏജന്റുമാരാണെന്നും പിണറായിയെ അടിച്ചിടാന്‍ ഒരാള്‍ മാത്രമേ ഉള്ളൂ, അത് കെ സുധാകരനാണെന്നുമുള്പ്പടെയുള്ള വാചകങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.
കോണ്‍ഗ്രസ് രക്ഷാ വേദിയുടെ പേരിലാണ് പോസ്റ്ററുകള്‍. പാലക്കാട് ഡിസിസി ഓഫീസ് പരിസരത്താണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
'കെ സുധാകരന് ഇല്ലെങ്കില്‍ സിപിഐഎം മേഞ്ഞ് നടക്കും. കെ സുധാകരനെ മാറ്റിയാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും വരും. അത് വേണോ?, കേരളത്തിലെ കോണ്‍ഗ്രസുകാരുടെ അഭിമാനം വീണ്ടെടുത്തത് കെ സുധാകരന്', എന്നിങ്ങനെ പോസ്റ്ററില്‍ പറയുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്