തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ മത്സരം നിയന്ത്രിക്കാൻ ഗതാഗത വകുപ്പ് നടപടികൾ ആരംഭിച്ചു.
ഒരേ റൂട്ടിലെ സ്വകാര്യ ബസുകൾക്കിടയിൽ പത്ത് മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ വ്യക്തമാക്കി.
ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് പുറപ്പെടുവിക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉന്നയിച്ചാൽ നിയമനടപടി നേരിടേണ്ടിവരുമെന്ന് മന്ത്രി വ്യക്തമാക്കി.
ഈ വിഷയത്തിൽ ഗതാഗത കമ്മീഷണറുടെയും റോഡ് സുരക്ഷാ കമ്മീഷണറുടെയും റിപ്പോർട്ട് ലഭിച്ചാലുടൻ ഉത്തരവ് പുറപ്പെടുവിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്