കല്‍പ്പറ്റ: എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം നേടിയ വയനാട്ടിലെ വെള്ളാർമല ജിവിഎച്ച്എസ്എസിലെ കുട്ടികൾക്ക് ആശംസകളുമായി എംപി പ്രിയങ്ക ഗാന്ധി.
പരീക്ഷയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും പ്രിയങ്കഗാന്ധി ഫേസ്ബുക്കിലൂടെയാണ് ആശംസകൾ നേർന്നത്.
ഈ വിജയം നമുക്ക് പ്രചോദനം നൽകുന്നതാണ്. ഇത്തവണ വിജയിക്കാൻ കഴിയാതെ പോയ കുട്ടികള്‍ ഇതൊരും അവസാനമെന്ന് കരുതരുത്. പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്നും പ്രിയങ്ക കുറിച്ചു.
ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സമയത്ത് മുത്തശ്ശിയെ രക്ഷിച്ച കൊച്ചുമിടുക്കന്‍ ഹാനിക്ക് പ്രത്യേക അഭിനന്ദനവും പ്രിയങ്ക അറിയിച്ചു. ഹാനി കെ പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയമാണ് നേടിയതെന്ന് പ്രിയങ്ക പോസ്റ്റില്‍ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്