നെല്ല് കർഷകരുടെ പ്രശ്നങ്ങൾ; മൂന്നംഗ സമിതിയെ നിയോഗിച്ച് ബിജെപി

JULY 1, 2025, 7:06 AM

 തിരുവനന്തപുരം: നെല്ല് സംഭരണം അടക്കമുള്ള കേരളത്തിലെ നെല്ല് കർഷകരുടെ പ്രശ്നങ്ങൾ പഠിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ബി ജെ പി . 

 മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി.ആർ. നായർ എന്നിവരുൾപ്പെട്ട സമിതി വിവിധ ജില്ലകളിലെത്തി നെൽകർഷകരിൽ നിന്നും നേരിട്ട് വിവരങ്ങൾ ശേഖരിക്കും. 

 കാർഷിക രംഗത്തെ വിദഗ്ധരും സമിതിയുടെ ഭാഗമാണ്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന കോർ കമ്മറ്റിയിലെ തീരുമാനമാണിത്. 

vachakam
vachakam
vachakam

 ബിജെപി പ്രതിനിധിസംഘം ജൂലൈ 3 ന് തൃശൂർ, 4 ന് പാലക്കാട്, 6 ന് ആലപ്പുഴ ജില്ലകളിലെത്തി കർഷകരെ കാണും. നെല്ല് സംഭരണത്തിൽ കേന്ദ്രസർക്കാരിന്റെ നേരിടുള്ള ഇടപെടൽ ഉറപ്പാക്കുകയാണ് ബിജെപി ലക്ഷ്യം. 

 കർഷകരിൽ നിന്നും നെല്ല് സംഭരിക്കുന്നതിലും പണം അനുവദിക്കുന്നതിലും സംസ്ഥാന സർക്കാർ വരുത്തുന്ന വീഴ്ച മൂലം കടക്കെണിയിലായ കേരളത്തിലെ നെല്ല് കർഷരെ സഹായിക്കാനാണ് ബിജെപി ശ്രമം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്നും ബിജെപി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam