കൊച്ചി : മലയാള സിനിമയിലെ പ്രമുഖ നടനെ കുറിച്ചുള്ള നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ വിവാദ പ്രസ്താവനയിൽ ഇടപെടില്ലെന്ന് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ.
ലിസ്റ്റിൻ പരാതി നൽകിയാൽ മാത്രം പരിശോധിക്കുമെന്നും ലിസ്റ്റിന്റെ ആരോപണം വ്യക്തിപരമായ വിഷയമായി കാണുന്നുവെന്നും അസോസിയേഷൻ വ്യക്തമാക്കി.
മലയാള സിനിമയിലെ ഒരു പ്രമുഖനടൻ വലിയ തെറ്റിന് തിരി കൊളുത്തിയിട്ടുണ്ട്, ആ തെറ്റ് ഇനി ആവർത്തിക്കരുതെന്നും വലിയ പ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നുമായിരുന്നു ലിസ്റ്റിന്റെ താക്കീത്.
നടൻ ആരാണെന്ന് വെളിപ്പെടുത്താത്ത ലിസ്റ്റിൻ നടത്തിയ വിമർശനം വലിയ രീതിയിൽ ചർച്ചയാകുന്നതിനിടെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രതികരണം. വിഷയത്തിൽ ഇടപെടേണ്ട എന്നാണ് അസോസിയേഷൻ തീരുമാനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്