ഞണ്ട് കൃഷിക്ക് ലോൺ ശരിയാക്കാമെന്ന് പറഞ്ഞത് വമ്പൻ വായ്പ തട്ടിപ്പ് 

MAY 12, 2025, 3:13 AM

തിരുവനന്തപുരം: ഞണ്ട് കൃഷിയ്ക്ക് ലോൺ തരപ്പെടുത്തികൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. 

വീട്ടിൽ ഞണ്ട് കൃഷിയ്ക്കായി  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കോവളം ബ്രാഞ്ചിൽ നിന്ന് ഈടില്ലാതെ 10 ലക്ഷം രൂപയുടെ ലോൺ ശരിയാക്കി നൽകാമെന്ന് പരാതിക്കാരിയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

പെരുമ്പഴുതൂർ മേലാരിയോട് വാടകയ്ക്ക് താമസിക്കുന്ന രജി (33), ഇയാൾക്കൊപ്പം താമസിച്ചിരുന്ന മീനു എന്ന ആതിര (28) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി തൃക്കണ്ണാപുരം മിനർവാ ട്രേഡേഴ്സ് ഉടമ രാകേഷ് ഒളിവിലാണ്. 

vachakam
vachakam
vachakam

 തട്ടിപ്പിന് മുന്നോടിയായി കോട്ടുകാൽ വില്ലേജിൽ പയറ്റുവിളസ്വദേശി അനികുമാർ എന്നയാളിന്‍റെ കട വാടകയ്ക്ക് എടുപ്പിച്ചു. മൂന്നാം പ്രതിയുടെ തൃക്കണ്ണാപുരത്തുള്ള മിനർവാ ട്രേഡേഴ്സ്ൽ നിന്ന് ഫുഡ് പ്രോസസിങിനുള്ള മെഷീനുകളും വാടകയ്ക്ക് എടുപ്പിച്ചു. 

 വെണ്ണിയൂർ സ്വദേശിയായ പരാതിക്കാരിയുടെ ബയോഡാറ്റ എഴുതിവാങ്ങി. 100 രൂപയുടെ രണ്ട് മുദ്രപ്പത്രത്തിലും വെള്ളപേപ്പറിലും പരാതിക്കാരിയുടെയും ഭർത്താവിന്‍റെയും ഒപ്പും വിരലടയാളവും വാങ്ങിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ലോണിന്‍റെ ആവശ്യത്തിനാണെന്ന് പറഞ്ഞ് 24,000 രൂപ പ്രതികളുടെ ഫോൺ നമ്പറുകളിലേക്ക് ഗൂഗിൾ പേ വഴി വാങ്ങി. പല തവണകളായി പണമായും കൈപ്പറ്റി. ആകെ 3,00,000 രൂപ പരാതിക്കാരിയെ കബളിപ്പിച്ച് പല തവണകളായി പ്രതികൾ മൂന്നു പേരും കൈക്കലാക്കി എന്നാണ് കേസ്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam