പി വി അൻവറിനെ യുഡിഎഫിലെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട്   കെ സുധാകരൻ എംപി

JUNE 27, 2025, 7:30 AM

 തിരുവനന്തപുരം: പി വി അൻവറിനെ യുഡിഎഫിലെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെട്ട്   കെ സുധാകരൻ എംപി. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ ശക്തി തെളിയിച്ച സാഹചര്യത്തിൽ അൻവറിനെ മുന്നണിയിലെടുക്കണമെന്ന നിലപാടാണ് സുധാകരൻ സ്വീകരിച്ചത്.

 കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് സുധാകരൻ ഈ ആവശ്യം വീണ്ടും ഉന്നയിച്ചത്. ഓൺലൈനായാണ് സുധാകരൻ യോഗത്തിൽ പങ്കെടുത്തത്. 

 ഉപതെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അൻവറിനെ ഒപ്പം നിർത്തണമെന്ന നിലപാടാണ് പരോക്ഷമായി മുസ്‌ലിം ലീഗ് എടുക്കുന്നത്. അതിന് പിന്നാലെയാണ് സുധാകരനും ആവശ്യം ശക്തമാക്കിയത്.

vachakam
vachakam
vachakam

 അൻവറിനെ കൂടാതെ യുഡിഎഫ് നിലമ്പൂരിൽ വിജയിച്ചതോടെ അദ്ദേഹത്തെ മുന്നണിയിലെടുക്കേണ്ടെന്ന നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമാക്കിയിരുന്നു.

ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തിൽ അൻവർ തെരഞ്ഞെടുപ്പിൽ ഫാക്ടറായെന്നാണ് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞത്. എന്നാൽ വി ഡി സതീശൻ നിലപാട് ശക്തമാക്കിയതോടെ സണ്ണി ജോസഫ് ഈ നിലപാടിൽ മാറ്റം വരുത്തിയിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam