തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് 17കാരി നൽകിയ ക്വട്ടേഷൻ പ്രകാരം യുവാവിന് ക്രൂര മര്‍ദനമെന്ന് റിപ്പോർട്ട്. നാലംഗ സംഘം ആണ് യുവാവിനെ മര്‍ദിച്ചതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. സംഭവത്തിൽ നാലുപേരെ തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്തു.
അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. പെണ്‍കുട്ടിയെ റഹീം പിന്നാലെ നടന്ന് ശല്യപ്പെടുത്തിയതിനാണ് ക്വട്ടേഷഷൻ നൽകിയതെന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടി നൽകിയ ക്വട്ടേഷൻ പ്രകാരം നാലംഗ സംഘം റഹീമിനെ പിടികൂടി ജഡ്ജിക്കുന്നിൽ എത്തിച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
അതേസമയം രക്തത്തിൽ കുളിച്ച നിലയിലാണ് റഹീമിനെ കണ്ടെത്തിയത്. തുടര്‍ന്ന് റഹീമിനെ ആശുപത്രിയിലാക്കുകയായിരുന്നു. ഇതിന് പിന്നാലെ റഹീമിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്