തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളോട് കെകെ ശൈലജ സംസാരിച്ച വീഡിയോ വിവാദമായതിനെ തുടർന്ന് ശക്തമായ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
കമ്മ്യൂണിസ്റ്റ് പാർട്ടി പെരും നുണകളാൽ നിലനിൽക്കുന്ന പ്രസ്ഥാനമാണെന്നും പുതിയ കാലത്തെ ഏറ്റവും “ഫേക്ക്” നേതാവാണ് കെകെ ശൈലജയെന്നും രാഹുൽ ആരോപിച്ചു. തൊഴിലുറപ്പ് പദ്ധതി കോൺഗ്രസ് കൊണ്ടുവന്നതാണെന്ന് വ്യക്തമായിരിക്കെ, അത് സിപിഎം കൊണ്ടുവന്നതാണെന്ന് തൊഴിലാളികളോട് പറയുന്നത് തെറ്റായ പ്രചാരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഓണത്തിന് അലവൻസ് നൽകുന്നത് കേരളത്തിൽ മാത്രമാണെന്നും അത് എൽഡിഎഫ് സർക്കാരിന്റെ നേട്ടമാണെന്നും പറയുന്നത് വാസ്തവവിരുദ്ധമാണെന്നും രാഹുൽ വിമർശിച്ചു. പാവപ്പെട്ട തൊഴിലാളികളുടെ അവസ്ഥയെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. പിആർ പ്രവർത്തനങ്ങളിലൂടെ നിർമ്മിച്ചെടുത്ത പ്രതിഛായയാണ് ശൈലജയുടേതെന്നും, ഇത്തരത്തിലുള്ള പ്രസ്താവനകൾ ജനങ്ങൾ തിരിച്ചറിയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

തൃശൂരിൽ വിരലിൽ മുറിവ് പറ്റിയതിനെതുടർന്ന് യുവതിക്ക് വോട്ട് നിഷേധിച്ച സംഭവം; കേസെടുത്ത് ബാലവകാശ കമ്മീഷൻ
മയ്യിലിൽ സിപിഐഎം പ്രവർത്തകന് കുത്തേറ്റ സംഭവം; കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
മുൻകാല തെരഞ്ഞെടുപ്പുകളിൽ കൃത്യമായ ഫലപ്രഖ്യാപനം നടത്തി ശ്രദ്ധ നേടിയ പറയുന്നു യുഡിഎഫ് 102
തലസ്ഥാനത്ത് ഏറ്റവും കനത്ത പോളിംഗ് നടന്നത് നേമത്തും കാട്ടാക്കടയിലും, കുറവ് ആറ്റിങ്ങലിൽ