പത്തനംതിട്ട: വളരെ ഗുരുതരമായ വിവാദങ്ങള്‍ക്കിടെ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ സ്വയം പ്രതിരോധം തീർക്കുകയായിരുന്നു ഇപ്പോഴും രാഹുൽ ചെയ്തത്.
ട്രാന്‍സ് വുമണും ബിജെപി പ്രവർത്തകയുമായ അവന്തിക ഉന്നയിച്ച ആരോപണങ്ങളില്‍ മാത്രമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്‍കിയത്. ഗർഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങളിൽ രാഹുൽ ഇന്നും പ്രതികരിച്ചില്ല.
ആരോപണം ഉന്നയിക്കുന്നതിനും ദിവസങ്ങൾക്ക് മുമ്പ് അവന്തിക തന്നെ വിളിച്ചിരുന്നുവെന്നും ഒരു മാധ്യമപ്രവർത്തകൻ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും പറഞ്ഞതായി ഇന്ന് രാഹുൽ പറയുന്നു. താങ്കളെ കുടുക്കാന്‍ ശ്രമം ഉള്ളതായി തോന്നിയെന്നാണ് അന്ന് അവന്തിക പറഞ്ഞതെന്ന് രാഹുല്‍ പറയുന്നു. ഓഗസ്റ്റ് ഒന്നിന് അവന്തികയും മാധ്യമ പ്രവർത്തകനും തമ്മിലുള്ള ഓഡിയോ മാധ്യമങ്ങളെ കേള്‍പ്പിച്ചായിരുന്നു രാഹുലിന്റെ പ്രതിരോധം. അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മിലുള്ള ഫോണ്‍ സംഭാഷണം രാഹുല്‍ പങ്കുവെച്ചു.
ഫോണ്‍ സംഭാഷണത്തിൽ പറയുന്നത്-
അവന്തിക- എല്ലാം മറച്ചുവെച്ച് സംസാരിക്കേണ്ടതില്ലല്ലോ. ആരാണെന്ന് വ്യക്തമാക്കൂ
മാധ്യമപ്രവർത്തകൻ- അവന്തിക ഒരു ഭീഷണി നേരിടുന്നുണ്ടെന്ന് ഒരാൾ പറഞ്ഞു. അവരുടെ പേര് പിന്നീട് പറയാം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഭാഗത്ത് നിന്നും വളരെ മോശം അനുഭവം നേരിട്ടെന്നും ഭയം കൊണ്ട് പേര് പറയാത്തതാണെന്നും പറഞ്ഞു. ഫോണ്‍ റെക്കോർഡ്സ് നിങ്ങളുടെ കയ്യിലുണ്ടെന്നുമാണ് പറഞ്ഞത്. എനിക്ക് കൂടുതൽ കാര്യങ്ങൾ അറിയില്ല.
അവന്തിക- അങ്ങനെയുണ്ടെങ്കിൽ പൊലീസ് വഴി പരാതി പറയാനും പാർട്ടി വഴി പരാതി കൊടുക്കാനും അവസരം ഉള്ള സമൂഹത്തിലല്ലേ ജീവിക്കുന്നത്. മോശം അനുഭവം ഉണ്ടായാൽ തുറന്നുപറയാനുള്ള ബോധവും വിവരവും എനിക്കുണ്ട്. ആർക്കും പരാതി കൊടുത്തിട്ടില്ല. രാഹുൽ നല്ല സുഹൃത്താണ്. എന്നോട് മോശമായി സംസാരിച്ചിട്ടില്ല.
റിപ്പോർട്ടർ -ഒക്കെ
അവന്തിക- പരാതി പറഞ്ഞത് ആരാണ്. എന്നെക്കുറിച്ച് അപവാദം പറഞ്ഞുനടക്കുന്നത് ആരാണ്. പാലക്കാട് എംഎല്‍എയിൽ നിന്നും മോശം അനുഭവം ഉണ്ടായെന്ന് പറഞ്ഞാൽ എങ്ങനെയാണ്.
മറ്റൊരു ആരോപണവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിന് മുൻപ് തന്നെ അവന്തികയെ വിളിച്ച് ഇക്കാര്യം പുറത്തുപറയട്ടെയെന്ന് ചോദിച്ചിരുന്നു. ഇക്കാര്യത്തിൽ നീതിയുടെ പക്ഷത്ത് നില്‍ക്കില്ലേയെന്നും അവന്തികയോട് ചോദിച്ചിരുന്നുവെന്നും രാഹുൽ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്