തിരുവനന്തപുരം: പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കാനായി സ്പീക്കർക്കു കോൺഗ്രസ് കത്ത് കൊടുക്കുന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ ‘സ്വതന്ത്ര’ അംഗമായി മാറും.
സഭ ചേരുന്ന അവസരങ്ങളിൽ ഒരു മിനിറ്റിൽ കൂടുതൽ പ്രസംഗിക്കാൻ അവസരം ലഭിക്കില്ല. ഇപ്പോഴത്തെ സീറ്റും മാറിയേക്കാം.
നിയമസഭാ സമിതികളിൽനിന്നു നീക്കുന്നതും കോൺഗ്രസിന്റെ പരിഗണനയിലാണ്. പാര്‍ട്ടി അച്ചടക്കലംഘനത്തിന് സിപിഎമ്മില്‍നിന്നും കോണ്‍ഗ്രസില്‍നിന്നും ഒട്ടേറെപ്പേര്‍ എംഎല്‍എമാരായിരിക്കെ പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷന്‍ നേരിട്ടിട്ടുണ്ട്.
അതൊന്നും ധാര്‍മികതലത്തില്‍ ചോദ്യംചെയ്യപ്പെടുന്നതായിരുന്നില്ല. പാലക്കാട് മണ്ഡലത്തിലും എംഎല്‍എ എന്നനിലയ്ക്ക് രാഹുലിന് പ്രവര്‍ത്തിക്കുന്നത് ദുഷ്‌കരമാകും.
പാർലമെന്ററി പാർട്ടിയിൽനിന്ന് ഒഴിവാക്കുമ്പോൾ കോൺഗ്രസിന്റെ വിപ്പ് രാഹുലിന് ബാധകമാകില്ല. സഭയിൽ സ്വീകരിക്കേണ്ട തുടർനടപടികളുടെ കാര്യത്തിൽ നിയമോപദേശം തേടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്