തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചു.
പാർട്ടിയും കൈവിട്ടതോടെ നാണം കെട്ട് പടിയിറങ്ങുകയായിരുന്നു. എംഎൽഎ സ്ഥാനവും രാജിവെയ്ക്കാമെന്ന തീരുമാനം രാഹുൽ പാർട്ടി നേതൃത്വത്തെ അറിയിച്ചതായാണ് അനൗദ്യോഗിക വിവരം.
യുവനടിയുടെ വെളിപ്പെടുത്തലിനു പിന്നാലെ ആലപ്പുഴയിൽ നിന്നുളള സംസ്ഥാന ഭാരവാഹി ആർവി സ്നേഹയാണ് യൂത്ത് കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ രാഹുൽ സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന ചർച്ചയ്ക്ക് തുടക്കമിട്ടത്.
ആദ്യം സംസ്ഥാന പ്രസിഡൻറിനെ പ്രതിരോധിക്കാൻ ചിലർ ശ്രമിച്ചെങ്കിലും ഭാരവാഹികളിൽ ഭൂരിഭാഗവും സ്നേഹയ്ക്ക് പിന്തുണയർപ്പിച്ചതോടെ പ്രതിരോധങ്ങൾ ദുർബലമായി.
തൊണ്ടയിൽ പുഴുത്തതെല്ലാം നമുക്ക് വിഴുങ്ങാനുളളതല്ല. ഏത് പ്രോമിസിങ് യുവനേതാവായാലും തൊണ്ടയിൽ പുഴുത്തത് കാർക്കിച്ചു തുപ്പിണം എന്നായിരുന്നു രാഹുലിൻറെ പേര് പറയാതെ മറ്റൊരു യുവനേതാവ് ജിൻറോ ജോണിൻറെ വിമർശനം.
മുതിർന്ന നേതാക്കൾ കൂടി കൈവിട്ടതോടെ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിഞ്ഞിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്