പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിനെ നേതാക്കളും കൈ വിട്ടോ? വാർത്താസമ്മേളനത്തിന് ശേഷം വീട്ടിൽ നിന്നും ഇറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ വീട്ടിലേക്ക് തിരിച്ചെത്തി. തിരുവനന്തപുരത്തേക്ക് നോതാക്കളെ കാണാനായാണ് പോകുന്നതെന്നായിരുന്നു സൂചന.
എന്നാൽ യാത്രതിരിച്ച് ഒരു മണിക്കൂറിനുള്ളിൽ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.
വളരെയധികം മാധ്യമശ്രദ്ധനേടിയ വാർത്തയായതിനാൽ നേതാക്കൾക്കും വളരെ കരുതലോടെ മാത്രമേ രാഹുൽ വിഷയം കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ.
വീട്ടിൽ തിരിച്ചെത്തിയ രാഹുലിനോട് രാജി ഉണ്ടാകുമോ എന്ന ചോദ്യത്തിന് പറയാനുള്ളതെല്ലാം പറഞ്ഞു എന്നായിരുന്നു മറുപടി.
കൂടുതൽ പ്രതികരണം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് കൂടെയുള്ള സുഹൃത്തുക്കൾ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്